ചൊറിച്ചിൽ

:
:
തുമ്മലും ചീറ്റലും,ന്റുമ്മോ, വയ്യേ...
ഡോക്ടറ് പറഞ്ഞ് വൈറസാണെന്ന്,
ഹാപ്പിയായി,
കീശ നെറച്ചും കുളിഗേം മരുന്നും
പോരാഞ്ഞിട്ട്,
ഒലക്കേലെ കുറച്ച് ഉപദേശോം

ഒരാഴ്ചക്കയിഞ്ഞാ ചെല്ലാൻ പറഞ്ഞത്
പക്ഷേ, അയ്ന്റെ മുൻപേ ചെല്ലേണ്ടി വന്നു.

ഗുളിക കുടിച്ചപ്പം അലർജി,
എന്താ?
മേല് മൊത്തം ചൊറിച്ചിലോട്
ചൊറിച്ചിൽ, ന്റുമ്മോ.
ആദ്യമൊക്ക ചൊറിയാനൊരു
സുഖോക്കെ ഒണ്ടായിരുന്നു.
പക്ഷേ പിന്നേം, പിന്നേം
ചൊറിഞ്ഞ്, അത് മുറിഞ്ഞ്
വീണ്ടും ചൊറിഞ്ഞ്
അവസാനം
ഇൻഫെക്ഷനായപ്പാണ്
ഡോക്ടറെ കണ്ടത്.

DOC, i can't concentrate
on my work :(

മൂപ്പര് ഫ്രീയായി വീണ്ടും
തന്നു ഉപദേശം
ഒന്നുകിൽ
ഫെയ്സ് ബുക്ക്
നിർത്തുക,
അല്ലെങ്കിൽ
ചൊറിച്ചില്
തുടരുക.

:
:

ഓണം ഉണ്ണണം

ലുലുവിൽ പോയി മൂന്ന്
ട്രൗസറ് മേടിക്കണം
ബംഗാളി ഗല്ലീൽ കൊണ്ട്
പോയി അത് ലേലത്തിനു
വെക്കണം, ആർക്കെങ്കിലും
വിൽക്കണം,

ന്നിറ്റ് കിട്ടുന്ന പൈസ
കൊണ്ട്,
ഒരു ഓണ സദ്യ
ഏതെങ്കിലും നല്ല മലബാറി
ഹോട്ടലീന്ന്, പാർസൽ
വാങ്ങണം,
ന്നിറ്റതിന്റെ ഫോട്ടെട്ത്ത്
ഫെയ്സ്ബുക്കീ
കേറ്റണം...
ഇത്രയൊക്കല്ലേ
മ്മളേക്കൊണ്ട്
ഒരോണായിട്ട്
ചെയ്യാമ്പറ്റൂ...

കെട്ടുതാലി

:
:
കെട്ടുതാലി വലിച്ചു
പൊട്ടിച്ചപ്പോ
തകർന്നതെന്റെ
ഇടം നെഞ്ചായിരുന്നു.
കാരണം
താലിക്ക്
കരുതിയത്ര
ബലമുണ്ടായിരുന്നില്ല.
ശക്തിയായി പിടിച്ചു
വലിച്ചപ്പോൾ
താലി എളുപ്പം
പറിഞ്ഞു പോന്നതിനാൽ
ഇടി കൊണ്ടത്
നേരെ എന്റെ
നെഞ്ചിൻ കൂടിനു തന്നെ.
കെട്ടുതാലി വലിച്ചു
പൊട്ടിച്ചപ്പോ
തകർന്നതെന്റെ
ഇടം നെഞ്ചായിരുന്നു
:
: