ചൊറിച്ചിൽ

:
:
തുമ്മലും ചീറ്റലും,ന്റുമ്മോ, വയ്യേ...
ഡോക്ടറ് പറഞ്ഞ് വൈറസാണെന്ന്,
ഹാപ്പിയായി,
കീശ നെറച്ചും കുളിഗേം മരുന്നും
പോരാഞ്ഞിട്ട്,
ഒലക്കേലെ കുറച്ച് ഉപദേശോം

ഒരാഴ്ചക്കയിഞ്ഞാ ചെല്ലാൻ പറഞ്ഞത്
പക്ഷേ, അയ്ന്റെ മുൻപേ ചെല്ലേണ്ടി വന്നു.

ഗുളിക കുടിച്ചപ്പം അലർജി,
എന്താ?
മേല് മൊത്തം ചൊറിച്ചിലോട്
ചൊറിച്ചിൽ, ന്റുമ്മോ.
ആദ്യമൊക്ക ചൊറിയാനൊരു
സുഖോക്കെ ഒണ്ടായിരുന്നു.
പക്ഷേ പിന്നേം, പിന്നേം
ചൊറിഞ്ഞ്, അത് മുറിഞ്ഞ്
വീണ്ടും ചൊറിഞ്ഞ്
അവസാനം
ഇൻഫെക്ഷനായപ്പാണ്
ഡോക്ടറെ കണ്ടത്.

DOC, i can't concentrate
on my work :(

മൂപ്പര് ഫ്രീയായി വീണ്ടും
തന്നു ഉപദേശം
ഒന്നുകിൽ
ഫെയ്സ് ബുക്ക്
നിർത്തുക,
അല്ലെങ്കിൽ
ചൊറിച്ചില്
തുടരുക.

:
:

3 comments:

  1. ഒന്നുകിൽ ഫെയ്സ് ബുക്ക്
    നിർത്തുക,
    അല്ലെങ്കിൽ ചൊറിച്ചില്
    തുടരുക

    ReplyDelete
  2. കൊള്ളാം ഈ 'ചൊറിച്ചില്‍ '

    ReplyDelete
  3. ഞാന്‍ നിര്‍ത്തി :)

    ReplyDelete